കോഴിക്കോട് ജില്ലയിലെ ടൂറിസം പദ്ധതികൾ അതിവേഗം പൂർത്തീകരിക്കും :മന്ത്രി മുഹമ്മദ് റിയാസ്
ജില്ലയിലെ ടൂറിസം പദ്ധതികളുടെ പ്രവൃത്തികൾ അതിവേഗം പൂർത്തീകരിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് : ജില്ലയിലെ ടൂറിസം പദ്ധതികളുടെ പ്രവൃത്തികൾ അതിവേഗം പൂർത്തീകരിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വൈക്കം മുഹമ്മദ് ബഷീർ സ്മാരകം ബഷീർ ദിനത്തോടനുബന്ധിച്ച് നാടിന് സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബേപ്പൂർ ടൂറിസം വികസനം, കടലുണ്ടി-കല്ലംപാറ പാലം ഫുഡ് സ്ട്രീറ്റ്, സരോവരം ബയോപാർക്ക് നവീകരണം, മാലിക് ദിനാർ മസ്ജിദ് നവീകരണം, മാനാഞ്ചിറ ഫൗണ്ടൻ നിർമാണം, തളി ക്ഷേത്രം ഫസാഡ് ലൈറ്റിങ്, ശ്രീകണ്ഡേശ്വരം ക്ഷേത്രം സൗന്ദര്യവത്കരണം, കടലുണ്ടി ഫ്ളോട്ടിങ് റെസ്റ്റോറന്റിനായി റിവർ ഫ്രണ്ട് വികസനം, നല്ലൂർ ശിവക്ഷേത്രം നവീകരണം, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിട നിർമാണം, മാനാഞ്ചിറ-അൻസാരി പാർക്ക് വികസനം തുടങ്ങി ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.
ഏറ്റെടുത്ത പദ്ധതികളിൽ ഭൂരിഭാഗവും പൂർത്തീകരണ ഘട്ടത്തിലാണെന്ന് കരാറെടുത്ത യു.എൽ.സി.സി.എസ് പ്രതിനിധികൾ അറിയിച്ചു. ജില്ല കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി. നിഖിൽദാസ്, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.