വികസന കാര്യങ്ങളിൽ സർക്കാർ കാഴ്ചവെക്കുന്നത് സമാനതകളില്ലാത്ത മാതൃക:മന്ത്രി എ കെ ശശീന്ദ്രൻ 

വികസന കാര്യങ്ങളിൽ സമാനതകളില്ലാത്ത മാതൃകയാണ് സർക്കാർ കാഴ്ചവെക്കുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാക്കൂർ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

 

കോഴിക്കോട്  : വികസന കാര്യങ്ങളിൽ സമാനതകളില്ലാത്ത മാതൃകയാണ് സർക്കാർ കാഴ്ചവെക്കുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാക്കൂർ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

രാമല്ലൂർ തോട്-പാലം അപ്രോച്ച് റോഡ്, കായലാട് നമ്പിടി വീട്ടിൽ റോഡ്, തറോൽതാഴം-ഉരുളാട്ട് റോഡ് എന്നിവയുടെ ഉദ്ഘാടനവും ചോയോംകുന്ന്-ഉണിക്കോരുകണ്ടി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്. രാമല്ലൂർ തോട്-പാലം അപ്രോച്ച് റോഡ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്. ചോയോം കുന്ന്-ഉണിക്കോരുകണ്ടി റോഡ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവിലാണ് നിർമിക്കുന്നത്. കായലാട് നമ്പിടി വീട്ടിൽ റോഡ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. തറോൽ താഴം-ഉരുളാട്ട് റോഡ് നാല് റീച്ചുകളിലായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 78 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം. 63 ലക്ഷം രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചു.  

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ഷാജി മംഗലശേരി, എൻ സിജി പരപ്പിൽ, എം കെ സോയ, മുൻ വാർഡ് മെമ്പർ പി കെ ഷീബ, വാർഡ് വികസന സമിതി കൺവീനർമാരായ രാമചന്ദ്രൻ, അശോകൻ പാറക്കണ്ടി, വികസന സമിതി മെമ്പർ രാമചന്ദ്രൻ ചാലിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.