കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗർഭിണിക്ക് ദാരുണാന്ത്യം

ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

 

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്. ​ഗർഭിണിയായിരുന്ന സോനയെ​ ആശുപത്രിയിൽ കാണിച്ച് തിരികെ വരുന്നതിനിടയിലാണ് കാറിന് തീപ്പിടിച്ചത്. ചെറുവണ്ണൂരിലെ കക്കറമുക്കിലാണ് സംഭവം.

തീ ഉയർന്നതോടെ കാർ ഓടിച്ചിരുന്ന ലാലു ഡോർ തുറന്ന് പുറത്തേക്ക് ചാടിയിരുന്നു. സോന പിൻസീറ്റിലായിരുന്നു ഇരുന്നത്. ഡോർ ലോക്കായതിനാൽ യുവതിയെ പുറത്തേക്ക് ഇറക്കാനായില്ല. ഫയർഫോഴ്സ് എത്തുമ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെ പുറത്തെടുത്തത്. മൃതദേഹം കല്ലോട് ​ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സോനയുടെ ഭർത്താവ് ലാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.