കോഴിക്കോട് പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി; മൂന്ന് മരണം
കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. ആളുകള്‍ ബസ് കാത്തിരിക്കുന്ന സ്ഥലത്തേക്കാണ് വാഹനം ഇടിച്ചുകയറിയത്. അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Jun 21, 2024, 21:29 IST
കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. ആളുകള്‍ ബസ് കാത്തിരിക്കുന്ന സ്ഥലത്തേക്കാണ് വാഹനം ഇടിച്ചുകയറിയത്. അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥികളും യാത്രക്കാരും അടക്കം നിരവധി ആളുകള്‍ ബസ് കാത്തിരിക്കാറുള്ള കടയിലേക്ക് രാവിലെ 9. 30ഓടെയാണ് പൂവാറന്തോട് ഭാഗത്ത് നിന്നും വളവുമായി എത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു കയറിയത്. ഇറക്കത്തില്‍ വെച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. സംഭവസമയത്ത് അധികമാരും സ്ഥലത്തില്ലാത്തതിനാല്‍ കൂടരഞ്ഞി കുളിരാമുട്ടിയില്‍ തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.