കോഴിക്കോട്  ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.

 

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആലപ്പുഴയിൽ ജോലി ചെയ്യുന്ന 19കാരനാണ് രോഗം സ്ഥിരീകരിച്ചത്.ഫറോക്ക് സ്വദേശിയായ യുവാവ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോട്ടൂർ സ്വദേശിയായ 9കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.

നിലവിൽ ഇരുവരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോകോടർമാർ വ്യക്തമാക്കി.