കോഴിക്കോട് വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥനെ ബൈക്ക് ഇടിച്ചു മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. മണമൽ സ്വദേശി ദിനേശാ(56)ണ് മരിച്ചത്.
Sep 10, 2024, 19:59 IST
കോഴിക്കോട്: കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. മണമൽ സ്വദേശി ദിനേശാ(56)ണ് മരിച്ചത്.
ബൈക്ക് ഇടിച്ച് ഡ്രൈനേജിൽ വീണ ദിനേശിനെ ഒരുപാട് നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.