ഫറോക്കിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം വാടക വീട് ഒഴിയണമെന്ന് കോടതി

ഇന്ന് ഉച്ചയോടെ വീട് ഒഴിയണമെന്നാണ് നിർദേശം. ഇന്നലെ വീടൊഴിപ്പിയ്ക്കാൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇതോടെ ഇരയുടെ മാതാവിനും സ​ഹോദരനും സംരക്ഷണം ഒരുക്കുമെന്ന് സ‍ർക്കാർ നൽകിയ ഉറപ്പ് പാഴായി. 

 

ഒരു പോക്സോ കേസിൻ്റെ ഇരയ്ക്ക് ലഭിയ്ക്കേണ്ട സംരക്ഷണം ലഭിച്ചില്ലെന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും മാതാവ് പറഞ്ഞു.

കോഴിക്കോട് : ഫറോക്കിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം വാടക വീട് ഒഴിയണമെന്ന് കോടതി ഉത്തരവിട്ടു. ഇന്ന് ഉച്ചയോടെ വീട് ഒഴിയണമെന്നാണ് നിർദേശം. ഇന്നലെ വീടൊഴിപ്പിയ്ക്കാൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇതോടെ ഇരയുടെ മാതാവിനും സ​ഹോദരനും സംരക്ഷണം ഒരുക്കുമെന്ന് സ‍ർക്കാർ നൽകിയ ഉറപ്പ് പാഴായി. 

കുടുംബം വാടക നൽകാത്തതിനെ തുടർന്നാണ് വീട്ടുടമ കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് തൊഴിലും വരുമാനവും ഇല്ലാത്ത ഇരയുടെ മാതാവിന് വാടക നൽകാൻ സാധിക്കാതെ വരികയായിരുന്നു. അതേസമയം പൊലീസിൽ നിന്ന് തനിക്കൊരു സഹായവും ലഭിച്ചില്ലെന്ന് മാതാവും പരാതി നൽകി. ഒരു പോക്സോ കേസിൻ്റെ ഇരയ്ക്ക് ലഭിയ്ക്കേണ്ട സംരക്ഷണം ലഭിച്ചില്ലെന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും മാതാവ് പറഞ്ഞു. കേസിനെ തുടർന്ന് ഇരയെയും കുടുംബത്തെ ബന്ധുക്കൾ ഒറ്റപ്പെടുത്തുകയായിരുന്നെന്നും കുടുംബം വ്യക്തമാക്കി.