കൊയിലാണ്ടിയിൽ മൂന്നു വയസ്സുകാരനെ അങ്കണവാടി വർക്കർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
കോഴിക്കോട് കൊയിലാണ്ടി കൊടക്കാട്ടുമുറിയിൽ മൂന്നു വയസ്സുകാരനെ അങ്കണവാടി വർക്കർ തല്ലിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു
Nov 16, 2026, 19:15 IST
കോഴിക്കോട് :കോഴിക്കോട് കൊയിലാണ്ടി കൊടക്കാട്ടുമുറിയിൽ മൂന്നു വയസ്സുകാരനെ അങ്കണവാടി വർക്കർ തല്ലിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മലവിസർജ്ജനം നടത്തിയതിന് അടിച്ചുവെന്നാണ് പരാതി.
ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരോട് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.