കർക്കടകവാവ് ബലിതർപ്പണം : സമ്പൂർണ ഹരിതചട്ടം പാലിക്കണമെന്ന് ശുചിത്വ മിഷൻ
കർക്കടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പൂർണമായി പാലിച്ച് നടത്തണമെന്നും സംഘാടകർ കർശനമായ മുൻകരുതൽ സ്വീകരിക്കണമെന്നും ജില്ല ശുചിത്വ മിഷൻ.
Aug 11, 2026, 20:56 IST
കോഴിക്കോട് : കർക്കടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പൂർണമായി പാലിച്ച് നടത്തണമെന്നും സംഘാടകർ കർശനമായ മുൻകരുതൽ സ്വീകരിക്കണമെന്നും ജില്ല ശുചിത്വ മിഷൻ. ബലിതർപ്പണ ചടങ്ങുകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. തർപ്പണത്തിന് ഉപയോഗിക്കുന്ന തുണികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പുഴയിലോ മറ്റ് ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്. ചടങ്ങുകളുടെ ഭാഗമായുള്ള ഭക്ഷണ വിതരണത്തിന് സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും ഉപയോഗിക്കണം.
ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ ജൈവ-അജൈവ മാലിന്യം വേർതിരിച്ചു ശേഖരിക്കുന്നതിന് പ്രത്യേക ബിന്നുകൾ സ്ഥാപിക്കണം. ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് തദ്ദേശീയമായ ക്രമീകരണങ്ങളും ഒരുക്കണമെന്നും ജില്ല ശുചിത്വ മിഷൻ അറിയിച്ചു.