ജപ്പാൻ മസ്തിഷ്‌ക ജ്വരം: കോഴിക്കോട് ജില്ലയിൽ 17,541 കുട്ടികൾ പ്രതിരോധ കുത്തിവെപ്പെടുത്തു
ജപ്പാൻ മസ്തിഷ്‌ക ജ്വരത്തിനെതിരെ ജില്ലയിൽ ജനുവരി 15ന് ആരംഭിച്ച പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി 17,541 കുട്ടികൾക്ക് കുത്തിവെപ്പ് നൽകി. ഇന്ന് (ജനുവരി 19) 5,954 കുട്ടികളാണ് കുത്തിവെപ്പെടുത്തത്.
Jan 20, 2026, 19:42 IST
കോഴിക്കോട് :ജപ്പാൻ മസ്തിഷ്‌ക ജ്വരത്തിനെതിരെ ജില്ലയിൽ ജനുവരി 15ന് ആരംഭിച്ച പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി 17,541 കുട്ടികൾക്ക് കുത്തിവെപ്പ് നൽകി.
ഇന്നലെ (ജനുവരി 19) 5,954 കുട്ടികളാണ് കുത്തിവെപ്പെടുത്തത്. വരും ദിവസങ്ങളിലും സ്‌കൂളുകളും അങ്കണവാടികളും ആരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കുത്തിവെപ്പ് നൽകും.