തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ്/ഫീല്‍ഡ് ഓഫീസർ ; ഇപ്പോൾ അപേക്ഷിക്കാം
വടകര പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനു കമ്മീഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു
കോഴിക്കോട്: വടകര പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനു കമ്മീഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായുമാണ് നിയമിക്കുക.
അപേക്ഷകര്‍ പത്താംതരം ജയിച്ചിരിക്കണം. വടകര പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസം ഉള്ളവരാകണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റുമാര്‍, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, വിവിധ സ്ഥാപനങ്ങളിലെ പാര്‍ട്ട്ടൈം ജീവനക്കാര്‍, കുടുംബശ്രീയില്‍ അംഗം ആയിട്ടുള്ളവര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം dilnasabdulla@gmail.com എന്ന മെയിലിലോ 9074616351 എന്ന വാട്‌സാപ്പ് നമ്പറിലോ അയക്കണം. വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ അഞ്ച്.