ഇംഹാൻസ് പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശന പരീക്ഷ ജനുവരി 18-ന്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (IMHANS) 2025- 26 അക്കാദമിക് വർഷത്തെ ‘പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ’ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 18-ന് നടക്കും. കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരമുള്ള ഈ പരീക്ഷ എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.

 

കോഴിക്കോട് :  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (IMHANS) 2025- 26 അക്കാദമിക് വർഷത്തെ ‘പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ’ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 18-ന് നടക്കും. കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരമുള്ള ഈ പരീക്ഷ എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.

പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ എൽ ബി എസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് കൈവശം ഇല്ലാതെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല.

പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 0471 2560361, 2560362, 2560363, 2560364 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.