മോഷണശ്രമം ആരോപിച്ച് 12കാരന് പിതാവിന്റെ ബന്ധുക്കളുടെ ക്രൂരമർദനം: നടപടിക്ക് ഉത്തരവിട്ട് സി.ഡബ്ല്യു.സി

മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി). വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കൈകാലുകൾ കുട്ടിക്കെട്ടുകയും മുറിവുകളിൽ
 

കോഴിക്കോട് : മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി). വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കൈകാലുകൾ കുട്ടിക്കെട്ടുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകുവെള്ളമൊഴിക്കുകയും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്‌തെന്നാണ് കുട്ടിയുടെ പരാതി.

അർധരാത്രി രക്ഷപ്പെട്ട കുട്ടിയെ വഴിയാത്രക്കാരൻ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വിവരം അറിയിച്ചിട്ടും പോലീസ് തുടർനടപടിയെടുത്തില്ലെന്നും കുട്ടി പറഞ്ഞിരുന്നു. കളഞ്ഞുപോയെന്ന് പറഞ്ഞ വസ്തു പിന്നീട് കണ്ടെത്തുകയും ചെയ്തു. സംഭവം കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും അന്വേഷണം നടത്തി നടപടിയെടുക്കാൻ റൂറൽ എസ്.പിക്ക് നിർദേശം നൽകുകയുമായിരുന്നു. കുട്ടിക്കും കുടുംബത്തിനും കൗൺസിലിങ് നൽകിയ ശേഷം കുട്ടിയെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.