കോഴിക്കോട് ലഹരിക്കെതിരെ വിദ്യാർത്ഥി സമൂഹത്തെ സജ്ജമാക്കാൻ ക്ലാസ് സഭകളും സ്‌കൂൾ സഭകളും
കോഴിക്കോട് : വിദ്യാർത്ഥികളെ ലഹരിയിൽനിന്നു സംരക്ഷിക്കാനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സജീവ പങ്കാളികളാക്കാനും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'സുപഥം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.പദ്ധതി കെ. ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. സാറാ ജാഫർ മുഖ്യാതിഥിയായി.
എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. നിസാർ ചേലേരി പദ്ധതി വിശദീകരിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ സുർജിത് മുഖ്യപ്രഭാഷണം നടത്തി. സിറ്റി പൊലീസ് എസ്.ഐ. ബൈജു ടി. തട്ടാരിൽ വിഷയാവതരണം നടത്തി
വാർഡ് കൗൺസിലർ ശ്രീജ സുരേഷ്, ആർ ഡി ഡി എസ് സുധ , വി. എച്ച് എസ്.സി. ജില്ലാ കോർഡിനേറ്റർ ഫൈസൽ, ജാഗ്രത സമിതി ജില്ലാ കോർഡിനേറ്റർ ഷംസാ ബീഗം, ഡയറ്റ് ലക്ചറർ ഡോ. ടി.പി സുനിത , സ്‌കൂൾ ലീഡർ അനിത യൂസഫ്, പിടിഎ പ്രസിഡന്റ് കെ ജരീഷ് , കാരപ്പറമ്പ് ജി എച്ച് എസ് എസ് പ്രിൻസിപ്പൽ കെ.പി മനോജ് , സുപഥം ജില്ലാ കോർഡിനേറ്റർ കെ. എം നസീർ എന്നിവർ സംസാരിച്ചു.
ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ജില്ലകളിൽ നിന്നും ഉപജില്ലകളിൽ നിന്നും പി.ടി.എ, എം.പി.ടി.എ, അധ്യാപക പ്രതിനിധികളും ജില്ലയിലെ മുഴുവൻ ഡി.ഇ.ഒ.മാരും എ.ഇ.ഒ.മാരും ചടങ്ങിൽ പങ്കെടുത്തു.
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.എസ്. അമൃത സ്വാഗതവും സ്‌കൂൾ ഹെഡ്മാസ്റ്റർ പി ടി ഷാജി നന്ദിയും പറഞ്ഞു.സ്‌കൂൾതലം മുതൽ ജില്ലാതലം വരെ ഏകോപിതമായ പ്രവർത്തന സംവിധാനമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. ഓരോ സ്‌കൂളിലും ക്ലാസ് സഭകളും സ്‌കൂൾ സഭകളും രൂപീകരിക്കും. ഉപജില്ല, വിദ്യാഭ്യാസ ജില്ല, ജില്ല തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യം, എക്‌സൈസ്, ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ഉദ്യോഗസ്ഥർ , പൊതുജനങ്ങൾ, വ്യാപാരികൾ ,ജനപ്രതിനിധികൾ ,ഡ്രൈവർമാർ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കും.