സെൻസസ്: കോഴിക്കോട് ജില്ലയിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയത് 71,617 പേർ
സെൻസസ് 2027ന്റെ ഭാഗമായി വീടുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തികൾക്ക് സ്വന്തമായി ഓൺലൈനായി രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ ജില്ലയിൽ പൂർത്തിയാക്കിയത് 74,301 (92.31 %) പേർ. ജൂൺ 16ന് ആരംഭിച്ച സെൽഫ് എന്യൂമറേഷന് ജൂൺ 30 രാത്രി 12 വരെയാണ് സമയം അനുവദിച്ചിരുന്നത്.
കോഴിക്കോട് : സെൻസസ് 2027ന്റെ ഭാഗമായി വീടുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തികൾക്ക് സ്വന്തമായി ഓൺലൈനായി രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ ജില്ലയിൽ പൂർത്തിയാക്കിയത് 74,301 (92.31 %) പേർ. ജൂൺ 16ന് ആരംഭിച്ച സെൽഫ് എന്യൂമറേഷന് ജൂൺ 30 രാത്രി 12 വരെയാണ് സമയം അനുവദിച്ചിരുന്നത്.
സെൻസസ് നടപടികൾ വേഗത്തിലാക്കുന്നതിനും എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് സെൽഫ് എന്യൂമറേഷൻ സംവിധാനം ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ഡിജിറ്റൽ രൂപത്തിൽ നടക്കുന്ന സെൻസസിന്റെ ഭാഗമായ സെൽഫ് എന്യൂമറേഷൻ സൗകര്യവും ആദ്യമായാണ് നടപ്പാക്കിയത്.
ജൂലൈ ഒന്നു മുതൽ 30 വരെ നടക്കുന്ന ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങൾക്കും ജില്ലയിൽ തുടക്കമായി. സെൻസസ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള സാധന സാമഗ്രികൾ കഴിഞ്ഞ ദിവസം 14 ചാർജ് ഓഫീസുകളിലേക്കും കൈമാറിയിരുന്നു. വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെൻസസും ഉൾപ്പെട്ടതാണ് ആദ്യഘട്ടം. 2027 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ് ഉൾപ്പെടുന്ന രണ്ടാംഘട്ടം.