ഗസ്റ്റ് അധ്യാപക നിയമനം

 

വയനാട് :സുൽത്താൻ ബത്തേരി പൂമലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ച‍ർ എജ്യുക്കേഷൻ സെന്ററിൽ വിഷ്വൽ ആർട്സ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിൽ 600 രൂപ നിരക്കിലാണ് വേതനം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും സാക്ഷ്യപത്രങ്ങളും അവയുടെ പകർപ്പുകളുമായി ഓഗസ്റ്റ് 19ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9037030586.