ഗാന്ധിജയന്തി ദിനത്തിൻ്റെ ഭാഗമായി ലാൽസ്പർശം വടകരയുടെ നേതൃത്വത്തിൽ കായികമേള സംഘടിപ്പിച്ചു
ലാൽസ്പർശം വടകരയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബദ്ധിച്ച് വടകര റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു. വടകര കെ.എസ്.ആർ.ടി.സി. ഗ്രൗണ്ടിൽ
Oct 3, 2026, 22:00 IST
വടകര: ലാൽസ്പർശം വടകരയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബദ്ധിച്ച് വടകര റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു. വടകര കെ.എസ്.ആർ.ടി.സി. ഗ്രൗണ്ടിൽ നടന്ന മേള വാർഡ് കൗൺസിലർ സഫീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ബാലറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം പറഞ്ഞു.
ലാൽസ്പർശം വടകര സ്നേഹോപഹാരമായി വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും നൽകി. പി.ടി.എ. പ്രസിഡന്റ് വൃന്ദ വിനയ്, ലാൽസ്പർശം പ്രസിഡന്റ് സന്ദീപ്, സെക്രട്ടറി ശരൺ എന്നിവർ ആശംസകൾ നേർന്നു. റൊട്ടേറിയൻ പി.പി.രാജൻ, ലാൽസ്പർശം വടകര ഭാരവാഹികൾ അംഗങ്ങളായ ശ്രീജീഷ്, രമിത്ത്, സനൽ ദേവ്, ഹിരൺ, സുജേഷ്, അനുഷിൻ, സിജിൽ എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.