ഓറഞ്ച് ദി വേൾഡ് കാമ്പയിൻ ശില്പശാല സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന  ഓറഞ്ച് ദി വേൾഡ് കാന്പയിനിൻറെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 

കോട്ടയം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന  ഓറഞ്ച് ദി വേൾഡ് കാന്പയിനിൻറെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗാർഹിക പീഡനമില്ലാതെ ജീവിക്കാൻ സഹായകമായ  സാംസ്‌കാരിക ഔന്നത്യത്തിലേക്ക് സമൂഹം മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം.പി. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ കെ. വി. ആശാമോൾ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി കരിമ്പന്നൂർ, ജില്ലാ പഞ്ചായത്തംഗങ്ങളായ  എം. കെ. രാജേഷ്, ആർ. ശ്രീകല എളൂക്കുന്നേൽ, അഡ്വ. അഭിലാഷ് ചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ)രമ്യ എസ്. നമ്പൂതിരി,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എസ്. ഷിനോ തുടങ്ങിയവർ പങ്കെടുത്തു.