കടുത്തുരുത്തി പോളിടെക്‌നികിൽ സ്‌പോട്ട് അഡ്മിഷൻ

കടുത്തുരുത്തി പോളിടെക്‌നിക്കിൽ 2025-26 അധ്യയന വർഷത്തിലെ പോളിടെക്നിക് ലാറ്ററൽ എൻട്രി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജൂൺ 23 ന് നടക്കും.ദ്വിവത്സര ഐ.ടി.എ. 50 ശതമാനം മാർക്ക് ലഭിച്ചവർക്കും സയൻസ് വിഷയമെടുത്ത് പ്‌ളസ്ടു/ വി.എച്ച്.എസ്.ഇ./ കെ.ജി.സി.ഇ. 50 ശതമാനം ആകെ മാർക്കോടെ പാസായവർക്കും അപേക്ഷിക്കാം.

 

കോട്ടയം: കടുത്തുരുത്തി പോളിടെക്‌നിക്കിൽ 2025-26 അധ്യയന വർഷത്തിലെ പോളിടെക്നിക് ലാറ്ററൽ എൻട്രി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജൂൺ 23 ന് നടക്കും.ദ്വിവത്സര ഐ.ടി.എ. 50 ശതമാനം മാർക്ക് ലഭിച്ചവർക്കും സയൻസ് വിഷയമെടുത്ത് പ്‌ളസ്ടു/ വി.എച്ച്.എസ്.ഇ./ കെ.ജി.സി.ഇ. 50 ശതമാനം ആകെ മാർക്കോടെ പാസായവർക്കും അപേക്ഷിക്കാം.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും ജൂൺ 23 ന് കോളേജിലെത്തി രാവിലെ 11 ന് മുൻപായി സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. വിദ്യാർഥികൾ എസ്.എസ്.എൽ.സി, പ്ലസ്ടു/ ഐ.ടി.ഐ,കെ.ജി.സി.ഇ, ടി.സി,സി.സി,  വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് (ഓൺലൈനായി എ.ടി.എം കാർഡ് അല്ലെങ്കിൽ ക്യൂ ആർ കോഡ് മുഖേന) പി.ടി.എ. ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതമാണ് രക്ഷിതാവിനോടൊപ്പം ഹാജരാകേണ്ടത്. മറ്റ് പോളിടെക്‌നിക്ക് കോളേജുകളിൽ പ്രവേശനം നേടിയവർ അഡ്മിഷൻ സ്ലിപ്പ്, പി.ടി.എ. ഫണ്ട് എന്നിവ  സഹിതവും രക്ഷിതാവിനോടൊപ്പം എത്തണം. വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക .ഫോൺ-9496222730.