തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് 13 ലക്ഷം രൂപ

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം  നൽകി കുടുംബശ്രീ നേടിയത് 13 ലക്ഷം രൂപയുടെ വരുമാനം.  കുടുംബശ്രീ യൂണിറ്റുകൾ വഴി രണ്ടുദിവസമാണ് ഭക്ഷണവിതരണം നടത്തിയത്.

 

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം  നൽകി കുടുംബശ്രീ നേടിയത് 13 ലക്ഷം രൂപയുടെ വരുമാനം.  കുടുംബശ്രീ യൂണിറ്റുകൾ വഴി രണ്ടുദിവസമാണ് ഭക്ഷണവിതരണം നടത്തിയത്.

ജില്ലയിലെ വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തിൽ  ഭക്ഷ്യ സ്റ്റാളുകൾ ഒരുക്കിയും തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഓരോ ബൂത്തിലേക്കും ഭക്ഷണം സമയബന്ധിതമായി എത്തിച്ചുമായിരുന്നു വിതരണം നടപ്പിലാക്കിയത്. പൂർണമായും ഹരിതചട്ടം പാലിച്ചായിരുന്നു ഭക്ഷണ വിതരണം.