കോട്ടയത്ത് തോട്ടം ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല സ്വദേശി രാജു (62) ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.
Jul 24, 2026, 20:56 IST
കോട്ടയം : തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല സ്വദേശി രാജു (62) ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.
തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിന് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടൻതന്നെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ കൂടെയുള്ളവരും നാട്ടുകാരും ചേർന്ന് ഉടനടി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.