കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡിപ്പിച്ചെന്ന് ജിസ് മോളുടെ അച്ഛനും സഹോദരനും മൊഴി നൽകി
മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നു. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നു. നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്‌മോളെ പീഡിപ്പിച്ചിരുന്നു. മുൻപ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോൾടെ അച്ഛനും സഹോദരനും പോലീസിൽ മൊഴി നൽകി.
നിരന്തരം മാനസിക – ശാരീരിക പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്
കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ കുഞ്ഞുങ്ങളുമായി ജിസ് മോള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം അനുഭവിച്ചെന്ന് സഹോദരൻ ജിറ്റു പറഞ്ഞു. നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്‌മോളെ പീഡിപ്പിച്ചിരുന്നു. മുൻപ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോൾടെ അച്ഛനും സഹോദരനും പോലീസിൽ മൊഴി നൽകി.
മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നു. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നു. നിരന്തരം മാനസിക – ശാരീരിക പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും പ്രശ്‌ന പരിഹരിക്കാന്‍ പോയിരുന്നു. ഒരിക്കല്‍ മകളുടെ തലയില്‍ മുറിവേറ്റ പാടുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനമായിരുന്നു ഇതിന് കാരണമെന്നും ജിസ് മോളുടെ പിതാവ് പറഞ്ഞു.