പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ഡോക്ടർ നിയമനം

പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ റേഡിയോ ഡയഗ്‌നോസിസ് ഡോക്ടർ തസ്തികയിൽ എച്ച്.എം.സി മുഖാന്തിരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

 

കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ റേഡിയോ ഡയഗ്‌നോസിസ് ഡോക്ടർ തസ്തികയിൽ എച്ച്.എം.സി മുഖാന്തിരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ13ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രി ഓഫീസിൽ നടത്തും. യോഗ്യത: എം.ബി.ബി.എസ്, എം.ഡി/ഡി.എം.ആർ.ഡി ഇൻ റേഡിയോ ഡയഗ്‌നോസിസ്. ഫോൺ: 04822 215154.