സെൻസസ് രണ്ടാംഘട്ടം; കോട്ടയം ജില്ലയിൽ പരിശീലന പരിപാടി തുടങ്ങി
ഇന്ത്യ സെൻസസ് 2027ൻ്റെ രണ്ടാംഘട്ട വിവരശേഖരണത്തിനു മുന്നോടിയായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്യോഗസ്ഥരും ചാർജ് ഓഫീസർമാരും അഡീഷണൽ ചാർജ് ഓഫീസർമാരുമാണ് ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
കോട്ടയം: ഇന്ത്യ സെൻസസ് 2027ൻ്റെ രണ്ടാംഘട്ട വിവരശേഖരണത്തിനു മുന്നോടിയായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്യോഗസ്ഥരും ചാർജ് ഓഫീസർമാരും അഡീഷണൽ ചാർജ് ഓഫീസർമാരുമാണ് ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. രാജ്യ പുരോഗതിയിൽ സെൻസസിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വിവരശേഖരണത്തിന് വീടുകളിൽ പോകുന്നവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു.
ജില്ലാ സെൻസസ് ഓഫീസറായ അഡീഷണൽ ഡിസ്ടിക്ട് മജിസ്ട്രേറ്റ് സോളി ആൻ്റണി. മാസ്റ്റർ ട്രെയിനർ എസ്. അരുൺ എന്നിവർ സംസാരിച്ചു.
സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള എം.എസ്. രേവതി, അശ്വതി ജോസഫ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. രണ്ടാം ബാച്ചിൻ്റെ പരിശീലനം 14 ന് ആരംഭിക്കും.അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന സെൻസസിൻ്റെ രണ്ടാം ഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട 40 ചോദ്യങ്ങളും അവയുടെ ഉപചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.