ശാസ്താംകോട്ട തടാകം മലിനപ്പെടുത്തിയാൽ കർശന നടപടി

ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാർഡുകളിൽ അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും മണലൂറ്റും  മാർച്ച് ഒന്നുമുതൽ രണ്ടു മാസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ എൻ ദേവിദാസ് ഉത്തരവിട്ടു.

 

കൊല്ലം : ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാർഡുകളിൽ അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും മണലൂറ്റും  മാർച്ച് ഒന്നുമുതൽ രണ്ടു മാസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ എൻ ദേവിദാസ് ഉത്തരവിട്ടു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 19 എന്നീ വാർഡുകളിലെ തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കും. 

 റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകൾക്ക്  പരിശോധന ശക്തമാക്കാൻ നിർദേശം നൽകി. വിവിധ സ്രോതസുകളിൽ നിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നതും ജലം മലീമസമാക്കുന്ന പ്രവൃത്തികളും തടയും.  ബി എൻ എസ് എസ് 163(2)  കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ചട്ടങ്ങൾ 2002, കെ എം എം സി റൂൾസ് എന്നിവ പ്രകാരമാണ് നടപടി.