സ്‌പെഷ്യൽ സമ്മറി റിവിഷൻ: കരട് വോട്ടർപട്ടിക നവംബർ 12 ന് പ്രസിദ്ധീകരിക്കും: കൊല്ലം ജില്ലാ കലക്ടർ

സ്‌പെഷ്യൽ സമ്മറി റിവിഷൻ 2027 ന്റെ ഭാഗമായ കരട് വോട്ടർപട്ടിക നവംബർ 12 നും അന്തിമ വോട്ടർപട്ടിക 2027 ജനുവരി നാലിനും പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ ആനി ജൂലാ തോമസ് പറഞ്ഞു

 

കൊല്ലം  : സ്‌പെഷ്യൽ സമ്മറി റിവിഷൻ 2027 ന്റെ ഭാഗമായ കരട് വോട്ടർപട്ടിക നവംബർ 12 നും അന്തിമ വോട്ടർപട്ടിക 2027 ജനുവരി നാലിനും പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ ആനി ജൂലാ തോമസ് പറഞ്ഞു. സ്‌പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത ജില്ലയിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.

അർഹരായ എല്ലാ പൗര•ാരെയും ഉൾപ്പെടുത്തിയും അനർഹരെ ഒഴിവാക്കിയും കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുന്നതിനാണ് 2027 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് വോട്ടർപട്ടിക പുതുക്കുന്നത്. സ്‌പെഷ്യൽ സമ്മറി റിവിഷൻ 2027 ന്റെ ഷെഡ്യൂൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ പൂർണ സഹകരണം ആവശ്യമാണെന്നും ജില്ലാ കലക്ടർ പറഞ്ഞു.
എല്ലാ പോളിങ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ഉറപ്പു വരുത്തണം. ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ചിട്ടില്ലെങ്കിൽ അടിയന്തരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കണം.  പ്രസിദ്ധീകരണ ശേഷം എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ബന്ധപ്പെട്ട ഇ ആർ ഒ മാർ കരട് വോട്ടർപട്ടിക ലഭ്യമാക്കും. കരട് വോട്ടർ പട്ടികയി•േലുള്ള ആക്ഷേപങ്ങൾ നവംബർ 12 മുതൽ ഡിസംബർ 11 വരെ സമർപ്പിക്കാം.  ലഭ്യമാകുന്ന ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട ഇ ആർ ഒ മാർ നിയോജക മണ്ഡല അടിസ്ഥാനത്തിൽ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ലഭ്യമാക്കും. ഡിസംബർ 28 നകം ആക്ഷേപങ്ങൾ പരിഹരിച്ച് അന്തിമ വോട്ടർപട്ടിക ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക എന്റോൾമെന്റ് ഡ്രൈവറിന്റെ ഭാഗമായി ഒക്ടോബർ 15 ന്  വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച ഡിജിറ്റൽ ഹെൽപ് ഡെസ്‌ക്കുകൾ ഒക്ടോബർ 31 വരെ പ്രവർത്തിക്കും. 2027 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഹെൽപ് ഡെസ്‌കുകൾ വഴി അപേക്ഷ നൽകാം. യുവവോട്ടർമാർക്കിടയിൽ വോട്ടർ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളേജ്-ഹയർ സെക്കൻഡറി സ്‌കൂൾ തലത്തിൽ 'കാമ്പസ് ടു ബൂത്ത് ' എന്ന പേരിൽ നവംബർ രണ്ട് മുതൽ നവംബർ ഏഴ് വരെ എന്റോൾമെന്റ് ഡ്രൈവ് നടത്തും. 

സ്റ്റെപ് ഫോർവേഡ്, ഗെറ്റ് കൗണ്ടട് എന്ന ടാഗ് ലൈനോടെയാണ് വിദ്യാർഥികൾക്കിടയിൽ ഡ്രൈവ് നടത്തുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
കരടുവോട്ടർപട്ടിക സംബന്ധിച്ച ഇ ആർ ഒ മാരുടെ തീരുമാനത്തിരെ ഒന്നാം അപ്പീൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർക്കും ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനത്തിനെതിരെ രണ്ടാം അപ്പീൽ ചീഫ് ഇലക്ടറൽ ഓഫീസർക്കും നൽകാവുന്നതാണെന്നും ജില്ലാ കലക്ടർ പറഞ്ഞു.യോഗത്തിൽ സബ് കലക്ടർ ഡോ. എസ് മോഹനപ്രിയ, ഇലക്ഷൻ ഡെ. കലക്ടർ ഫാത്തിമത് സുമയ്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി ജയപ്രകാശ്, സിയാദ് ഷനൂർ, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, അഡ്വ. കൈപ്പുഴ വി രാം മോഹൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.