സ്പെഷ്യൽ സമ്മറി റിവിഷൻ 2027; കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
അർഹരായ എല്ലാ പൗര•ാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുന്നതിനായി 2027 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് സ്പെഷ്യൽ സമ്മറി റിവിഷൻ 2027 നടത്തുന്നതിനായി ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം : അർഹരായ എല്ലാ പൗര•ാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുന്നതിനായി 2027 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് സ്പെഷ്യൽ സമ്മറി റിവിഷൻ 2027 നടത്തുന്നതിനായി ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
ജില്ലാതലത്തിൽ കരട് വോട്ടർപട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറുന്ന ചടങ്ങ് കൊല്ലം നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർപട്ടിക കൈമാറിക്കൊണ്ട് ജില്ലാ കലക്ടർ ആനി ജൂല തോമസ് നിർവഹിച്ചു. ജില്ലയിലെ ബാക്കി 10 നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും കരട് വോട്ടർപട്ടിക ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കരട് വോട്ടർപട്ടിക പ്രകാരം ജില്ലയിലെ 11 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി ആകെ 21,08,106 വോട്ടർമാരാണുള്ളത് (2261 പോളിങ് സ്റ്റേഷനുകൾ). ഇതിൽ 10,07,178 പുരുഷ•ാരും 11,00,906 സ്ത്രീകളും 22 ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായുള്ള വോട്ടർമാരുടെ കണക്ക് താഴെ പറയുന്നതാണ്:മുതിർന്ന പൗര•ാർ (85 വയസ്സും അതിനുമുകളിലും): 19,993 പുതിയ വോട്ടർമാർ (18-19 വയസ്): 15,750 ഭിന്നശേഷിക്കാരായ വോട്ടർമാർ (PwD): 19,084 പ്രവാസി വോട്ടർമാർ: 7,878
2026 ഡിസംബർ 11 വരെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർപട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാം.
ഈ കാലയളവിൽ ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പരിശോധിച്ച് ഡിസംബർ 28നകം തീർപ്പാക്കും. തുടർന്ന് 2027 ജനുവരി നാലിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്കായി ജില്ലാ കലക്ടറേറ്റ്, താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി കരട് വോട്ടർപട്ടിക പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും അപേക്ഷകളും സമയബന്ധിതമായി സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.