ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിച്ചു;  റെസ്റ്റോറന്റിന് 20,000 രൂപ പിഴ

ഭക്ഷ്യസുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച റെസ്റ്റോറന്റിന് 20,000 രൂപ പിഴ വിധിച്ചു. കൊല്ലം ക്യു.എസ് റോഡിൽ പ്രവർത്തിക്കുന്ന രാജ് റെസ്റ്റോറന്റിനെതിരെയാണ് നടപടി.

 

കൊല്ലം : ഭക്ഷ്യസുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച റെസ്റ്റോറന്റിന് 20,000 രൂപ പിഴ വിധിച്ചു. കൊല്ലം ക്യു.എസ് റോഡിൽ പ്രവർത്തിക്കുന്ന രാജ് റെസ്റ്റോറന്റിനെതിരെയാണ് നടപടി. ഇരവിപുരം ഭക്ഷ്യസുരക്ഷ ഓഫീസർ കൊല്ലം ആർ.ഡി.ഒ കോടതിയിൽ ഫയൽ ചെയ്ത കേസിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അഖിൽ വി. മേനോൻ ആണ് പിഴ ചുമത്തിയത്. 

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷ്യസാധനങ്ങൾ വിറ്റഴിച്ചതിനും സ്ഥാപനം നടത്തിയതിനുമാണ് പിഴ.ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കണമെന്നും അവ ചൂടോടെ വിതരണം ചെയ്യണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. കുടിക്കുന്നതിന് ചൂടാക്കിയ വെള്ളം മാത്രമേ നൽകാവൂ. ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.