എൻ.ഡി.ആർ.എഫ് ഫോർത്ത് ബെറ്റാലിയൻ എസ്.പി.സി കേഡറ്റ് മുഹമ്മദ് സഹൽ ഷഹസാദിനെ അനുമോദിച്ചു
സഹപാഠിയുടെ ജീവൻ രക്ഷിച്ച കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയും എസ്.പി.സി കേഡറ്റുമായ മുഹമ്മദ് സഹൽ ഷഹസാദിനെ എൻ.ഡി.ആർ.എഫ് (അറക്കോണം) ഫോർത്ത് ബറ്റാലിയന്റേയും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു.
കാസർഗോട് : സഹപാഠിയുടെ ജീവൻ രക്ഷിച്ച കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയും എസ്.പി.സി കേഡറ്റുമായ മുഹമ്മദ് സഹൽ ഷഹസാദിനെ എൻ.ഡി.ആർ.എഫ് (അറക്കോണം) ഫോർത്ത് ബറ്റാലിയന്റേയും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. കഴിഞ്ഞ വർഷം ഷഹസാദ് നടത്തിയ ജീവൻ രക്ഷാ പ്രവർത്തനത്തെ അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ശ്വാസതടസ്സം നേരിട്ട സഹപാഠിയെ, ദിവസങ്ങൾക്ക് മുമ്പ് എൻ.ഡി.ആർ.എഫ് സ്‌കൂളിൽ നടത്തിയ പരിശീലനത്തിൽ ലഭിച്ച അറിവിലൂടെ പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിച്ചതിനാണ് കുട്ടിയെ അനുമോദിച്ചത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉപഹാരം നൽകി കുട്ടിയെ അനുമോദിച്ചു.
നാലാം ബറ്റാലിയൻ കമാൻഡന്റ് ശൈലേന്ദ്ര സിംഗ് റാത്തോഡ് ചടങ്ങിൽ മുഖ്യാതിഥിയായി. ഹോസ്ദുർഗ് തഹസിൽദാർ കെ.രമേശൻ, സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. എൻ.വേണുനാഥൻ, എസ്.പി.സി സി.പി.ഒ മാരായ തുഷാര.എം ശ്രീജിത്ത് പി.വി എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.സുമ സ്വാഗതവും ദേശീയ ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാൻഡന്റ് പ്രവീൺ എസ്.പ്രസാദ് നന്ദിയും പറഞ്ഞു.