കടൽരക്ഷാപ്രവർത്തനം മെച്ചപ്പെടുത്താൻ സത്വര നടപടി: മന്ത്രിമാർ

കടൽരക്ഷാപ്രവർത്തനം മെച്ചപ്പെടുത്താൻ പ്രത്യേകനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാരായ ബിന്ദുകൃഷ്ണയും, പി സി വിഷ്ണുനാഥും.  കടലിൽകാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെവീട്ടിൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് അറിയിച്ചത്.
 

കൊല്ലം :  കടൽരക്ഷാപ്രവർത്തനം മെച്ചപ്പെടുത്താൻ പ്രത്യേകനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാരായ ബിന്ദുകൃഷ്ണയും, പി സി വിഷ്ണുനാഥും.  കടലിൽകാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെവീട്ടിൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് അറിയിച്ചത്. കാലാവസ്ഥ പ്രവചനത്തിനും രക്ഷാപ്രവർത്തനത്തിനും രാജ്യത്തിന് മാതൃകയാകുംവിധമുള്ള സംവിധാനങ്ങൾ നടപ്പാക്കും.

 തീരസുരക്ഷയ്ക്കും തീരശോഷണം തടയാനും പദ്ധതികൾ ആവിഷ്‌കരിക്കും. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും കുടുംബത്തിന് എല്ലാവിധപിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും ഇരുവരും അറിയിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, രാഷ്ട്രീയ കക്ഷി നേതാക്കൾ, മൽസ്യ തൊഴിലാളി സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.