പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നവംബർ 21ന്: മന്ത്രി പി സി വിഷ്ണുനാഥ്

ഇക്കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി നവംബർ 21ന് നടക്കുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന  ആലോചന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ്‌സ് ട്രോഫിയുടെ പ്രൗഢി തിരികെ കൊണ്ടുവരാൻ സർക്കാർ തലത്തിൽ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി മേളയുടെ പ്രചാരണം കൂടുതൽ ഊർജിതമാക്കും. 

 

കൊല്ലം : ഇക്കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി നവംബർ 21ന് നടക്കുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന  ആലോചന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ്‌സ് ട്രോഫിയുടെ പ്രൗഢി തിരികെ കൊണ്ടുവരാൻ സർക്കാർ തലത്തിൽ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി മേളയുടെ പ്രചാരണം കൂടുതൽ ഊർജിതമാക്കും. 

വള്ളംകളിയുമായി ബന്ധപ്പെട്ട് അഞ്ചുദിവസത്തെ സാംസ്‌കാരിക പരിപാടികൾ ടൂറിസം വകുപ്പ് നേരിട്ട് നടത്തുമെന്നും അടുത്ത കൊല്ലം മുതൽ  കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു തന്നെ പ്രസിഡന്റ്‌സ് ട്രോഫി മത്സരം നടക്കുന്ന രീതിയിൽ സി ബി എൽ മത്സരങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.

 കൊല്ലത്തിന്റെ അഭിമാനമായി വള്ളംകളിയായി പ്രസിഡന്റ്സ് ട്രോഫിയെ മാറ്റിയെടുക്കുന്നതിന് ജനകീയമായ പ്രചാരണ പരിപാടികൾക്ക് മുൻതൂക്കം നൽകണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.  അഷ്ടമുടി കായൽ ശുചീകരണം നഗരസഭയുടെ നേതൃത്വത്തിൽ വളരെ മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് മേയർ എ കെ ഹഫീസ് പറഞ്ഞു.മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി പ്രദീപ് കുമാർ, മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതിനിധി പ്രദീപ്, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവൽ, കെ സി വേണുഗോപാൽ എം പിയുടെ പ്രതിനിധി എം അൻസാർ, ജില്ലാ കലക്ടർ ആനി ജൂല തോമസ്, എ ഡി എം എസ്.സജീദ്, ഫിനാൻസ് ഓഫീസർ തീർഥ, വള്ളകളി ചീഫ് കോ ഓർഡിനേറ്റർ ആർ കെ കറുപ്പ്, സാമൂഹ്യരാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.