‘ഗ്ലോബൽ ഡെസ്റ്റിനേഷൻ’ പദ്ധതിയിലേക്ക് സംസ്ഥാനത്ത് നിന്ന് നി‌ർദേശിച്ചത് കൊല്ലം ജില്ലയെ: മന്ത്രി  പി സി വിഷ്ണുനാഥ്

ഒരു സംസ്ഥാനത്തെ ഒരു ഡെസ്റ്റിനേഷൻ ഗ്ലോബൽ ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിലേക്ക് ജില്ലയിലെ അഷ്ടമുടിയെ സംസ്ഥാനസർക്കാർ നിർദേശിച്ചതായി   ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്.

 

കൊല്ലം : ഒരു സംസ്ഥാനത്തെ ഒരു ഡെസ്റ്റിനേഷൻ ഗ്ലോബൽ ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിലേക്ക് ജില്ലയിലെ അഷ്ടമുടിയെ സംസ്ഥാനസർക്കാർ നിർദേശിച്ചതായി   ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിന്റെയും പ്രചരണാർത്ഥം സംഘടിപ്പിച്ച വിളംബരം ജാഥയുടെ സമാപന സമ്മേളനം ഡി ടി.പി.സി ഫെസിലിറ്റേഷൻ സെന്ററിന് സമീപത്തെ വേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘അഷ്ടമുടി ആർക്ക്’ എന്ന പേരിൽ ഗ്ലോബൽ ഡെസ്റ്റിനേഷൻ പദ്ധതി തയ്യാറാക്കി പ്രാഥമിക പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിൽ, വനിത, ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷയായി. ജില്ലയുടെ സാംസ്കാരിക പൈതൃകത്തിനും വിനോദസഞ്ചാര സാധ്യതകൾക്കും കൂടുതൽ പ്രചാരം നൽകുകയും കൊല്ലത്തെ ആഗോള ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമായ ഇടമാക്കി മാറ്റുകയും ചെയ്യുന്ന തരത്തിലുള്ള പരിപാടികളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎ  വിഷ്ണു മോഹൻ, മേയർ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ.ആർ ലതാ ദേവി,  ജില്ലാ കലക്ടർ ആനി ജൂലാ തോമസ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയ സുകുമാരൻ, വിവിധ കമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.