തൊഴിലും ഉറപ്പാക്കി രാജ്യാന്തരനിലവാരത്തിലുള്ള വിനോദസഞ്ചാരം: മന്ത്രി പി. സി. വിഷ്ണുനാഥ്
കൊല്ലം ജില്ലയിൽ പ്രതിവർഷം 20 ലക്ഷം സഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള വിനോദസഞ്ചാരവികസനത്തിന് വൈവിധ്യമാർന്നപദ്ധതികൾ നടപ്പിലാക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്.
കൊല്ലം : കൊല്ലം ജില്ലയിൽ പ്രതിവർഷം 20 ലക്ഷം സഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള വിനോദസഞ്ചാരവികസനത്തിന് വൈവിധ്യമാർന്നപദ്ധതികൾ നടപ്പിലാക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. അഷ്ടമുടികേന്ദ്രീകരിച്ച് രാജ്യാന്തരനിലവാരത്തിലുള്ള വിനോദോപാധികളാണ് ഉദ്ദേശിക്കുന്നത്. ജെൻ സി മാത്രമല്ല ജെൻ ആൽഫയെക്കൂടി കണക്കിലെടുത്തുള്ള ഗെയ്മിംഗ് സോണുകൾ സജ്ജമാക്കും. കുടുംബത്തോടെയുള്ള സഞ്ചാരത്തിന് പ്രോത്സാഹനമാകുംവിധം താമസസൗകര്യവും മെച്ചപ്പെടുത്തും; സഞ്ചാരികൾ കൂടുതൽ ദിവസം തങ്ങുന്നരീതി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ലക്ഷ്യം.
പ്രാദേശികഉത്പന്നങ്ങൾക്കുള്ള വിപണിയും അനുബന്ധമായി വികസിപ്പിക്കും. ഇതിലൂടെ പ്രദേശത്തുള്ളവരുടെ ജീവിതനിലവാരം ഉയർത്താനാകും. ആധുനിക സംവിധാനങ്ങളുടെ നിർമാണഘട്ടത്തിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പൂർത്തീകരണത്തോടെ പ്രത്യക്ഷ-പരോക്ഷതൊഴിലുകൾക്കും സാധ്യതയേറും. മേഖലയിൽ നിന്ന് പ്രതിവർഷം കുറഞ്ഞത് 50 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
വഞ്ചിവീടുകളിലൂടെ കായൽയാത്ര, തങ്കശ്ശേരി വിളക്കുമാടത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയുള്ള ലഘുസഞ്ചാരം എന്നിവയും യാഥാർഥ്യമാക്കും. വിനോദസഞ്ചാരമൂല്യവർധനയ്ക്കായി സാംസ്‌കാരിക പരിപാടികൾ, പാരമ്പര്യകലാരൂപങ്ങളുടെ അവതരണം, കരകൗശലവിദഗ്ധർക്ക്ഇടമൊരുക്കൽ തുടങ്ങിയവയുമുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതനിലവാരത്തിലുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും.
ജൈവവൈവിധ്യസംരക്ഷണംഉറപ്പാക്കി സുസ്ഥിരവിനോദസഞ്ചാരമാണ് തലമുറകൾക്കായി ഒരുക്കുക. കായലിൽ ഒഴുകുന്ന ഭക്ഷണശാലയിൽ 100 പേർക്കാണ് ഇടമൊരുക്കുന്നത്. ജലകേളികൾക്കുള്ള സൗകര്യവും സജ്ജമാക്കും. കണ്ടൽക്കാടുകളിലേക്കുളള സഞ്ചാരമൊരുക്കി പ്രകൃതിസന്ദേശവും നൽകാനാകും. കായൽ മലിനമക്കുന്നത് തടയുന്നതിന് ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. സാധ്യമായ ഇടങ്ങളിൽ സംരക്ഷണവേലിയുമുണ്ടാകുമെന്ന് സന്ദർശനശേഷം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ മന്ത്രി വ്യക്തമാക്കി.