സംസ്ഥാനത്തെ റോഡുകളെല്ലാം ഉയർന്നനിലവാരം ഉറപ്പാക്കിയുള്ളവ : മന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാനത്തെ റോഡുകളെല്ലാം ഉയർന്നനിലവാരത്തിലെന്ന് ഉറപ്പാക്കിയാണ് നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഉടയൻകാവ്-ചെമ്പൻപൊയ്ക റോഡ് നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Nov 7, 2025, 19:59 IST
കൊല്ലം : സംസ്ഥാനത്തെ റോഡുകളെല്ലാം ഉയർന്നനിലവാരത്തിലെന്ന് ഉറപ്പാക്കിയാണ് നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഉടയൻകാവ്-ചെമ്പൻപൊയ്ക റോഡ് നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്തെ എല്ലാ റോഡുകളും മികവുറ്റതാക്കുയാണ്. ഓടയുടെ വശങ്ങളും കോൺക്രീറ്റ് ചെയ്യുന്നുണ്ട്. പറയൻമുക്ക് റോഡ് 85 ലക്ഷം രൂപ ചെലവിലാണ് സജ്ജമാക്കുന്നത്.
ജനങ്ങൾക്കായി മികച്ച പൊതുസ്ഥലങ്ങളും റോഡുകളും നിർമിക്കുന്നത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പണയിൽ-പള്ളിക്കൽ റോഡ് നിർമ്മാണോദ്ഘാടനവും നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.