പുനലൂർ താലൂക്ക് ആശുപത്രിയിൽ മികവുറ്റവികസനം സാധ്യമാക്കും: മന്ത്രി കെ മുരളീധരൻ

പുനലൂർ താലൂക്ക് ആശുപത്രിയിൽ മികച്ച സൗകര്യങ്ങളോടെയുള്ള വികസനം സാധ്യമാക്കുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ

 

കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയിൽ മികച്ച സൗകര്യങ്ങളോടെയുള്ള വികസനം സാധ്യമാക്കുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ആശുപത്രിസന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തവേ ജീവനക്കാരുടെ എണ്ണത്തിലെകുറവ് പരിഹരിക്കുന്നതിന് മുൻകൈയെടുക്കുമെന്ന് വ്യക്തമാക്കി. ജനറൽ ആശുപത്രിയായി ഉയർത്തുന്നത് പരിഗണനയിലാണ്.  

കാഷ്വാലിറ്റിയിൽ കൂടുതൽ വിദഗ്ദ്ധഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌പെഷ്യലിറ്റി കാഷ്വാലിറ്റിയുമുണ്ടാകും. സി.ടി-എം. ആർ.ഐ സ്‌കാൻ സൗകര്യങ്ങളും ലഭ്യമാക്കും. സ്‌ട്രോക്ക് ഐ സി യു സ്ഥാപിക്കും. കാത്ത്‌ലാബ് ഒരുക്കുന്നത് പരിഗണനയിലുണ്ട്. പോസ്റ്റ്‌മോർട്ടംനടപടികൾക്കായി ഫോറൻസിക് സർജനെ നിയമിക്കുന്നതും പരിഗണനയിലാണ്. ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. ലബോറട്ടറി സംവിധാനം കൂടുതൽമെച്ചപ്പെടുത്താൻ ജീവനക്കാരെ നിയമിക്കും. സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്‌സ്, സൈക്കോളജി  വിഭാഗങ്ങളിലേക്ക് വിദഗ്ധരുടെ സേവനം സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.എം എൽ എ മാരായ ജ്യോതികുമാർ ചാമക്കാല,  സി അജയപ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ സുനിൽകുമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.