പൊതുജനാരോഗ്യത്തിൽ ഭക്ഷ്യസുരക്ഷാപ്രവർത്തനങ്ങൾ നിർണായകം: മന്ത്രി ബിന്ദു കൃഷ്ണ

പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിൽ  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് തൊഴിൽ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ടി ബി സെന്ററിൽ സംഘടിപ്പിച്ച ഈറ്റ്

 

കൊല്ലം :  പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിൽ  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് തൊഴിൽ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ടി ബി സെന്ററിൽ സംഘടിപ്പിച്ച ഈറ്റ് റൈറ്റ് കേരളം-സേഫ് ഓണം 2026 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വീടുകളിലെ ഭക്ഷണത്തേക്കാൾ ഹോട്ടലുകൾ, മറ്റുഭക്ഷണശാലകളിൽ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാൻ താത്പര്യംകാട്ടുന്ന സാഹചര്യത്തിൽ ഭക്ഷ്യവിഷബാധ ഉൾപ്പടെയുള്ള അനിഷ്ടസംഭവങ്ങൾ തടയാൻ പരിശോധനകൾ കൂടുതൽ ശക്തമാക്കണം. ഉത്സവസമയങ്ങളിലും  ഭക്ഷ്യസുരക്ഷാ വിഭാഗം നിതാന്ത ജാഗ്രത പുലർത്തണം.  ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്താൻ ബോധവത്കരണ പരിപാടികൾ വിപുലീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ സക്കീർ ഹുസൈൻ അധ്യക്ഷനായി. കോർപറേഷൻ വാർഡ് കൗൺസിലർ കുരുവിള ജോസഫ്, ജില്ലാ നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ എ അനീഷ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു