ഡിജിറ്റൽ സേവനങ്ങൾക്ക് വേഗതയും അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ
വിവിധമേഖലകളിലെ ഡിജിറ്റൽസേവനങ്ങൾ പരമാവധിവേഗത്തിലാക്കുന്നതിന് സാങ്കേതികസംവിധാനങ്ങളുടെനവീകരണം അനിവാര്യമെന്ന് വനിതാ-ശിശുവികസന-തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.
Jul 23, 2026, 18:56 IST
കൊല്ലം : വിവിധമേഖലകളിലെ ഡിജിറ്റൽസേവനങ്ങൾ പരമാവധിവേഗത്തിലാക്കുന്നതിന് സാങ്കേതികസംവിധാനങ്ങളുടെനവീകരണം അനിവാര്യമെന്ന് വനിതാ-ശിശുവികസന-തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. എസ് എൻ കോളജ് ജംഗ്ഷനിൽ ഇ-കേരളം ഡിജിസൊല്യൂഷൻസ് ഇ-ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുതിയകാലം ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുകയാണ് പ്രധാനം എന്നും കൂട്ടിച്ചേർത്തു. മേയർ എ. കെ. ഹഫീസ് അധ്യക്ഷനായി. റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടർ ഡോ. കെ. എ. രതീഷ്, മാനേജിങ് പാർട്ണർ മഹേഷ് മധു തുടങ്ങിയവർ പങ്കെടുത്തു.