തീർത്ഥാടന യാത്രകളുമായി കെ എസ് ആർ ടി സി കൊല്ലം ജില്ലാ ബജറ്റ് ടൂറിസം സെൽ
രാമായണമാസം പ്രമാണിച്ച് തൃശ്ശൂർ, എറണാകുളം ജില്ലകളിലെ നാലമ്പല ദർശനം ഉൾപ്പടെ ഓഗസ്റ്റ് മാസത്തിൽ നടത്തുന്ന യാത്രകളുടെ കലണ്ടർ കെ എസ് ആർ ടി സി ജില്ലാ ബജറ്റ് ടൂറിസം സെൽ പ്രസിദ്ധീകരിച്ചു.
കൊല്ലം : രാമായണമാസം പ്രമാണിച്ച് തൃശ്ശൂർ, എറണാകുളം ജില്ലകളിലെ നാലമ്പല ദർശനം ഉൾപ്പടെ ഓഗസ്റ്റ് മാസത്തിൽ നടത്തുന്ന യാത്രകളുടെ കലണ്ടർ കെ എസ് ആർ ടി സി ജില്ലാ ബജറ്റ് ടൂറിസം സെൽ പ്രസിദ്ധീകരിച്ചു. പ്രധാന യാത്രകൾക്കൊപ്പം ആറ•ുള വള്ളസദ്യ ഉൾപ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്ര യാത്രയും ഉൾപ്പെടുന്നു. തൃശൂർ നാലമ്പലങ്ങളായ തൃപ്രയാർ, കൂടൽ മാണിക്യം, മൂഴിക്കുളം, പായമ്മൽ എന്നിവിടങ്ങൾ സന്ദർശിക്കുന്ന നാലമ്പല തീർത്ഥാടനം ഓഗസ്റ്റ് 4, 07,12,14 എന്നീ ദിവസങ്ങളിൽ സംഘടിപ്പിക്കും; രാത്രി എട്ടു മണിക്ക് തുടങ്ങി തൊട്ടടുത്ത ദിവസം വൈകുന്നേരത്തോടെ മടങ്ങി എത്തുന്ന യാത്രക്ക് 1320 രൂപയാണ് നിരക്ക്.
ഓഗസ്റ്റ് 1,2,6,8,9 15,16 എന്നീ ദിവസങ്ങളിൽ നടത്തുന്ന എറണാകുളം നാലമ്പല യാത്രയിൽ മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേൽമുറി ഭരത ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണ ക്ഷേത്രം, മാമലശ്ശേരി ശത്രുഘ്‌ന ക്ഷേത്രം എന്നിവ ഉൾപ്പെടുത്തി. രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി ഒൻപതോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 750 രൂപയാണ് നിരക്ക്.ആറ•ുള വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രദർശനം ഓഗസ്റ്റ് 1, 5,10, 15, 19, 29 തീയതികളിൽ ഉണ്ടാകും. പഞ്ചപാണ്ഡവരാൽ പ്രതിഷ്ഠിതമായ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങൾ ഉൾപ്പെട്ട യാത്രയിൽ പള്ളിയോട സേവാ സംഘം ഒരുക്കുന്ന വള്ളസദ്യ ഉൾപ്പെടെ 910 രൂപയാണ് നിരക്ക്.
തീർത്ഥാടന യാത്രകൾക്ക് പുറമേ നിരവധി വിനോദസഞ്ചാര യാത്രകളും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് റോസ്മല യാത്രയും, രണ്ടിന് വാഗമൺ, പൊ•ുടി യാത്രകളും ഉണ്ടായിരിക്കും. ഓഗസ്റ്റ് 2 ന്റെ വാഗമൺ യാത്ര രാവിലെ 5 മണിക്ക് ആരംഭിക്കും. ഉച്ചഭക്ഷണം ഉൾപ്പെടെ 1020 രൂപയാണ് നിരക്ക്. പൊ•ുടി യാത്ര 2,16 തീയതികളിൽ നടത്തും. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന യാത്ര ഒൻപതോടെ മടങ്ങിയെത്തും. 650 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 9,15,22 തീയതികൾ മലരിക്കൽ ആമ്പൽ പാടം, സയൻസ് സിറ്റി, കൊച്ചരീക്കൽ ഗുഹ, അരീക്കൽ വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുന്ന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. നിരക്ക് 890 രൂപ. കാനന യാത്രയായ ഗവി 3,11,26 തീയതികളിൽ ഉണ്ടാകും. 1750 രൂപയാണ് നിരക്ക്.
ഓഗസ്റ്റ് മാസത്തെ ഗുരുവായൂർ യാത്ര അഞ്ചിന് രാത്രി എട്ടിന് ആരംഭിക്കും. ഗുരുവായൂർ, മമ്മിയൂർ, ആനക്കൊട്ടിൽ, വടക്കുംനാഥ ക്ഷേത്രം, പാറമേൽക്കാവ്, അമ്പലപ്പുഴ എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ചു ആറിന് രാത്രി ഒൻപതോടെ മടങ്ങിയെത്തും. 1360 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 8 ന് പുള്ളിക്കാനം കാഴ്ചകൾ, മൂന്നാർ എന്നിങ്ങനെ രണ്ട് യാത്രകൾ ഉണ്ടാകും. രാവിലെ 5 നു ആരംഭിച്ചു രാത്രി 10 മണിയോടെ മടങ്ങി എത്തുന്ന പുള്ളിക്കാനം യാത്രയിൽ മൂലമറ്റം, കാഞ്ഞാർ , തേക്കിൻ കാട്, വെള്ളച്ചാട്ടം, സിനിമ റോഡ്, പുള്ളിക്കാനം പള്ളി എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. 840 രൂപയാണ് നിരക്ക്. ഇല്ലിക്കൽ കല്ല്- ഇലവീഴാ പൂഞ്ചിറ യാത്ര ഓഗസ്റ്റ് 15 ന് സംഘടിപ്പിക്കും. 820 രൂപയാണ് നിരക്ക്. ഓണക്കാല യാത്രകൾ ഓഗസ്റ്റ് ആദ്യവാരം പ്രസിദ്ധീകരിക്കും. അന്വേഷണങ്ങൾക്ക്: 9188938523, 9995554409.