സുരക്ഷാക്രമീകരണം കുറ്റമറ്റതെന്ന് ഉറപ്പാക്കാൻ നിർദേശം : കൊല്ലം ജില്ലയിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്തി പൊതുനിരീക്ഷകൻ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റനിലയിലെന്ന് ഉറപ്പാക്കാൻ പൊതുനിരീക്ഷകൻ സബിൻസമീദ് നിർദേശം നൽകി. ജില്ലയിലെ പ്രധാന വിതരണ-വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് തയ്യാറെടുപ്പുകൾ പരിശോധിക്കവേ  തിരഞ്ഞെടുപ്പ്പ്രക്രിയ സുതാര്യവും കാര്യക്ഷമവുമാക്കാൻവേണ്ട നടപടിക്രമങ്ങളും വിശദീകരിച്ചു. 

 

കൊല്ലം : തദ്ദേശതിരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റനിലയിലെന്ന് ഉറപ്പാക്കാൻ പൊതുനിരീക്ഷകൻ സബിൻസമീദ് നിർദേശം നൽകി. ജില്ലയിലെ പ്രധാന വിതരണ-വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് തയ്യാറെടുപ്പുകൾ പരിശോധിക്കവേ  തിരഞ്ഞെടുപ്പ്പ്രക്രിയ സുതാര്യവും കാര്യക്ഷമവുമാക്കാൻവേണ്ട നടപടിക്രമങ്ങളും വിശദീകരിച്ചു. 

ബ്ലോക്കുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷൻ പരിധിയിലെയും കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരുമായി വിശദമായി ചർച്ചയും നടത്തി. നിലവിലെ സജ്ജീകരണങ്ങളും സംവിധാനങ്ങളും തൃപ്തികരമാണെന്ന് വിലയിരുത്തി. ഉദ്യോഗസ്ഥ ഏകോപനം തുടർപ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നും വ്യക്തമാക്കി. വോട്ടിംഗ് മെഷിനുകളുടെ   കമ്മീഷനിംഗ്   ഡിസംബർ മൂന്ന് മുതൽ അഞ്ചുവരെ നടത്തും. അതത് വരണാധികാരികളാണ് നിർവഹിക്കുക എന്നും അറിയിച്ചു.