കൊല്ലം ജില്ല ആസൂത്രണസമിതി തിരഞ്ഞെടുപ്പ്; 9 അംഗങ്ങളെ തിരഞ്ഞെടുത്തു

ജില്ലാ ആസൂത്രണസമിതിയിലെ 9 ഒഴിവുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പ് പൂർത്തിയായി. ജില്ലാപഞ്ചായത്ത്അംഗങ്ങളിൽനിന്നാണ് പുതിയഅംഗങ്ങളെ തിരഞ്ഞെടുത്തത്.

 

 
കൊല്ലം : ജില്ലാ ആസൂത്രണസമിതിയിലെ 9 ഒഴിവുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പ് പൂർത്തിയായി. ജില്ലാപഞ്ചായത്ത്അംഗങ്ങളിൽനിന്നാണ് പുതിയഅംഗങ്ങളെ തിരഞ്ഞെടുത്തത്. സംവരണസ്ഥാനങ്ങളിലേക്ക് ജി സരസ്വതി, സന്തോഷ് കുമാർ എന്നിവരും വനിതാഅംഗങ്ങളായി എസ് സെൽവി, പി വിനീതകുമാരി, ബി ജയന്തി, ഐ ജയലക്ഷ്മി എന്നിവരെയും തിരഞ്ഞെടുത്തു. 

പൊതുവിഭാഗത്തിൽ നിന്നും എസ് ആർ അരുൺബാബു, കെ എസ് ഷിജു കുമാർ, നജീബ് മണ്ണേൽ എന്നിവരെ തിരഞ്ഞെടുത്തതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു.