വോട്ടർമാരെയെല്ലാം ബൂത്തിലേക്കെത്തിക്കുക ലക്ഷ്യം : കൊല്ലം ജില്ലാ കലക്ടർ
പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ച് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്.
കൊല്ലം : പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ച് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ബോധവത്കരണത്തിലൂടെ സമ്മതിദാന അവകാശവിനിയോഗം ഉറപ്പാക്കുന്നതിനാണ് നടപടികൾ സ്വീകരിക്കുക. സ്വീപ് (സിസ്റ്റമറ്റിക് വോട്ടഴ്‌സ് എഡ്യുക്കേഷൻ ആന്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) വിനിയോഗിച്ചാകും പ്രചാരണ പരിപാടികൾ.
യുവതയെ വോട്ടുചെയ്യാൻ ആകർഷിക്കുന്നതിനുള്ള പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. ജില്ലയിലെ കോളജുകൾ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാകും പ്രവർത്തനങ്ങൾ. കാലിക ഉള്ളടക്കങ്ങളിലൂടെ യുവതയെ ആകർഷിക്കുംവിധമുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
സബ്കലക്ടർ അഖിൽ വി. മേനോനാണ് സ്വീപിന്റെ നോഡൽ ഓഫീസർ. സ്വീപ് പ്രവർത്തനങ്ങളുടെ മാർഗരേഖ ജില്ലാ കലക്ടറുടെയും വിവിധ നോഡൽ ഓഫീസർമാരുടെയും സാന്നിധ്യത്തിൽ സബ് കലക്ടർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാറിന് കൈമാറി.