സെൻസസ് സംബന്ധിച്ച്  സാമൂഹിക മാധ്യമങ്ങളിൽ  വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി: കൊല്ലം  ജില്ലാ കലക്ടർ

സെൻസസ് സംബന്ധിച്ച്  സാമൂഹിക മാധ്യമങ്ങളിൽ  വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു.

 

കൊല്ലം : സെൻസസ് സംബന്ധിച്ച്  സാമൂഹിക മാധ്യമങ്ങളിൽ  വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു.  വിവരങ്ങൾ നൽകിയാൽ  നിലവിലുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാനിടയുണ്ട് എന്ന്  വീഡിയോകളും സന്ദേശങ്ങളും  പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.

സെൻസസ്-2027 ന്റെ ഒന്നാം ഘട്ടമായ വീടുകളുടെപട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ജൂലൈ ഒന്ന് മുതൽ  ആരംഭിച്ചിട്ടുണ്ട്.  പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിധത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ  നിയമനടപടികൾ സ്വീകരിക്കുന്നതിനും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ള വീഡിയോകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനും സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

പൊതുജനങ്ങൾ ഇത്തരം വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും ഔദ്യോഗിക സെൻസസ് പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.