കല്ലുംതാഴം മേൽപ്പാലം ഉടൻ പൂർത്തിയാകും: മന്ത്രി ഷിബു ബേബി ജോൺ
കല്ലുംതാഴം മേൽപ്പാലനിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് വനം-വന്യജീവി സംരക്ഷണ, നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. സ്ഥലം സന്ദർശിച്ച് നിർമ്മാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.
കൊല്ലം : കല്ലുംതാഴം മേൽപ്പാലനിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് വനം-വന്യജീവി സംരക്ഷണ, നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. സ്ഥലം സന്ദർശിച്ച് നിർമ്മാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ അനുകൂലമായാൽ ജൂലൈ അവസാനത്തോടെ പണിതീർക്കാനാകുമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രവൃത്തികൾ പരമാവധിവേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു മന്ത്രി നിർദേശിച്ചു. മേൽപ്പാലത്തിന് അടുത്തായി എൻ എച്ച് 744, എൻ എച്ച് 66ന്റെ സർവീസ് റോഡ് എന്നിവയെ ബന്ധിപ്പിച്ച് റെയിൽവെ ഓവർ ബ്രിഡ്ജ് പണിയും. ഇതിന്റെ പ്രൊപോസൽ ദേശീയപാതഅതോറിറ്റിയുടെ പരിഗണനയിലാണ്. മേൽപ്പാലവും റെയിൽവേ ഓവർബ്രിഡ്ജും യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു.ജില്ലാ കലക്ടർ ആനി ജൂല തോമസ്, ദേശീയപാത ഡെപ്യൂട്ടി കലക്ടർ എം.ഉഷാകുമാരി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.