പടിഞ്ഞാറേക്കല്ലട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഡോര്‍ ഫിറ്റ്‌നസ് പാര്‍ക്ക്

 

കൊല്ലം :  പടിഞ്ഞാറേക്കല്ലട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഡോര്‍ ഫിറ്റ്‌നസ് പാര്‍ക്ക് ആരംഭിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിലാണ് ഫിറ്റ്‌നസ് പാര്‍ക്ക് ആരംഭിച്ചത്. 10 ലക്ഷം രൂപ ചെലവില്‍ 58 കായിക ഉപകരണങ്ങളാണ് പാര്‍ക്കിലുള്ളത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ മൂന്ന് സ്‌കൂളുകളിലാണ് ഫിറ്റ്‌നസ് പാര്‍ക്ക് തുടങ്ങുന്നത്.

ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളിലും പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍  അജിതാ കുമാരി, പ്രിന്‍സിപ്പല്‍ ജോയ് ജോസഫ്, പി ടി എ പ്രസിഡന്റ് രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.