കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്) തസ്തിയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
Oct 24, 2026, 20:35 IST
കൊല്ലം : കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്) തസ്തിയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത കമ്പ്യൂട്ടർ സയൻസ്/ഐടി വിഷയത്തിൽ ബിടെക്കും എംടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം). താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 26ന് രാവിലെ 10ന് നടത്തുന്ന എഴുത്തുപരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക്: www.ceknpy.ac.in ഫോൺ: 0476 2665935.