ചവറ ബേബിജോൺ മെമ്മോറിയൽ സർക്കാർ കോളേജിൽ അതിഥി അധ്യാപക നിയമനം

ചവറ ബേബിജോൺ മെമ്മോറിയൽ സർക്കാർ കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കും.  യു.ജി.സി യോഗ്യതയുള്ള, കോളജ്‌വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം.

 

കൊല്ലം : ചവറ ബേബിജോൺ മെമ്മോറിയൽ സർക്കാർ കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കും.  യു.ജി.സി യോഗ്യതയുള്ള, കോളജ്‌വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖതീയതിയും വിഷയവും: മെയ് 18ന് അറബിക്, 19ന് സുവോളജി, 20ന് ബോട്ടണി, ഫിസിക്‌സ്, 25ന് കോമേഴ്‌സ്.     യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ  സഹിതം രാവിലെ  10.30 ന് ഹാജരാകണം. ഫോൺ : 91 88900168.