സംസ്ഥാന ക്ഷീരസംഗമത്തിന് നാടാകെ വിളംബരവുമായി പാട്ടുവണ്ടിയെത്തി
സംസ്ഥാന ക്ഷീരസംഗമത്തിന്റെ വിളംബരവുമായി ജില്ലയുടെ ഗ്രാമ-നഗര വീഥികളിലേക്കെത്തി പാട്ടുവണ്ടി. ആശ്രാമം മൈതാനത്ത് ജനുവരി 18 മുതൽ 21 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026' ന്റെ പ്രചരണാർഥമാണ് പര്യടനം. ചിന്നക്കട ബസ് ബേയിൽ മൃഗസംരക്ഷണ,
കൊല്ലം :സംസ്ഥാന ക്ഷീരസംഗമത്തിന്റെ വിളംബരവുമായി ജില്ലയുടെ ഗ്രാമ-നഗര വീഥികളിലേക്കെത്തി പാട്ടുവണ്ടി. ആശ്രാമം മൈതാനത്ത് ജനുവരി 18 മുതൽ 21 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026' ന്റെ പ്രചരണാർഥമാണ് പര്യടനം. ചിന്നക്കട ബസ് ബേയിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണമുയർത്തിയുള്ള ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പാട്ടുവണ്ടിയുടെഭാഗമായ സനു കുണ്ടറ നയിക്കുന്ന നാടൻ പാട്ടുകളുമുണ്ടായിരുന്നു.
അഞ്ചാംലൂമൂട് സ്വകാര്യ ബസ് സ്റ്റാൻഡ്, ചവറ തെക്കുംഭാഗം ക്ഷീരസംഘം, ചവറ സിവിൽസ്റ്റേഷൻ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, തൊടിയൂർ ക്ഷീരസംഘം തുടങ്ങിയ സ്ഥലങ്ങളിലാണ് വണ്ടിയെത്തിയത്. കർഷകരുമായുള്ള സംവാദവും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരിയും നടത്തി. 15ന് ഓച്ചിറ, ശാസ്താംകോട്ട, ചെറുമൂട്, മുഖത്തല 16ന് ചാത്തന്നൂർ, കൊട്ടാരക്കര, വെട്ടിക്കവല 17ന് പത്തനാപുരം, അഞ്ചൽ, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ വണ്ടിയെത്തും.
ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടർമാരായ സിനില ഉണ്ണികൃഷ്ണൻ, ബോബി പീറ്റർ, ഡെപ്യൂട്ടി ഡയറക്ടർമാരായ വർക്കി ജോർജ്ജ്, സുരേഖ നായർ, അസിസ്റ്റന്റ് ഡയറക്ടർ എ അനീഷ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.