തിരഞ്ഞെടുപ്പ് നിരീക്ഷണം സുസജ്ജം: കൊല്ലം ജില്ലാ കലക്ടർ
ജില്ലയിൽ പെരുമാറ്റചട്ടം കൃത്യതയോടെ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണ സംവിധാനങ്ങളെല്ലാം ജാഗ്രതയോടെ പ്രവർത്തനം തുടങ്ങിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്.
Mar 20, 2026, 20:26 IST
കൊല്ലം : ജില്ലയിൽ പെരുമാറ്റചട്ടം കൃത്യതയോടെ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണ സംവിധാനങ്ങളെല്ലാം ജാഗ്രതയോടെ പ്രവർത്തനം തുടങ്ങിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്.
അനുവദനീയതോതിൽ ധനക്രയവിക്രയം നടത്തുന്നതിന്റെ പരിശോധന നടത്തുന്നു. മൊബൈൽ സ്‌ക്വാഡുകളാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിൽ നിന്ന് പ്രവർത്തനങ്ങൾ എല്ലാ സമയവും നിരീക്ഷിക്കുന്നു. ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് അനധികൃത ഹോർഡിംഗുകൾ, പോസ്റ്ററുകൾ തുടങ്ങിയ പ്രചാരണവസ്തുക്കൾ നീക്കം ചെയ്യുന്നു. തിരഞ്ഞടുപ്പ്ദിനംവരെയും പ്രവർത്തനങ്ങളുണ്ടാകുമെന്നും വ്യക്തമാക്കി.