തിരഞ്ഞെടുപ്പ്‌പെരുമാറ്റചട്ട ലംഘനം: 6239 പ്രചാരണസാമഗ്രികൾ നീക്കി: കൊല്ലം ജില്ലാ കലക്ടർ
തിരഞ്ഞെടുപ്പ്‌പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത പ്രചാരണസാമഗ്രികൾ നീക്കംചെയ്യുന്നത് ഊർജിതമാക്കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്.
കൊല്ലം : തിരഞ്ഞെടുപ്പ്‌പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത പ്രചാരണസാമഗ്രികൾ നീക്കംചെയ്യുന്നത് ഊർജിതമാക്കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ്ചട്ടം മറികടന്ന് സ്ഥാപിച്ച 6239 പ്രചാരണവസ്തുക്കൾ നീക്കംചെയ്തത്.
പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ അനുമതിയില്ലാതെസ്ഥാപിക്കുന്നവയും വരുംദിവസങ്ങളിലും മാറ്റും. ഇതുവരെ 4629 പോസ്റ്ററുകൾ, 338 ബാനറുകൾ, 1290 ഇതരവസ്തുക്കൾ ഉൾപ്പെടെ 6239 സാമഗ്രികളാണ് കണ്ടെത്തി നടപടി സ്വീകരിച്ചത്.
ജില്ലാതല സ്‌ക്വാഡ്, ഓരോ നിയോജകമണ്ഡലത്തിലും ഒരു സ്‌ക്വാഡ് എന്നിങ്ങനെ ആകെ 12 സ്‌ക്വാഡുകളാണ് രംഗത്ത്. എ ഡി എം ടി കെ വിനീതാണ് സ്‌ക്വാഡുകളുടെ ഏകോപന ചുമതല നിർവഹിക്കുന്നത് എന്നും വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് പെരുമാറ്റചട്ടലംഘനവിവരങ്ങൾ സ്‌ക്വാഡുകളെ അറിയിക്കാം. അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസർ, ഡിസ്ട്രിക്ട് എസ് സി ഡെവലപ്‌മെന്റ് ഓഫീസ്, ഫോൺ: 9895921229. അസംബ്ലിതല നമ്പരുകൾ സ്‌ക്വാഡ് ചാർജ് ഓഫീസർമാരുടെ വിവരങ്ങൾ- കരുനാഗപ്പള്ളി: ജൂനിയർ സൂപ്രണ്ട്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഫോൺ: 9496819789, ചവറ: അസിസ്റ്റന്റ് സെക്രട്ടറി, നീണ്ടകര ഗ്രാമ പഞ്ചായത്ത്, ഫോൺ: 8281733137, കുന്നത്തൂർ: അസിസ്റ്റന്റ് സെക്രട്ടറി, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്, ഫോൺ: 9446590944, കൊട്ടാരക്കര: ജോയിന്റ് ബി ഡി ഒ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. ഫോൺ: 9961976772, പത്തനാപുരം: ഐ സി ഡി എസ് സുപ്പർവൈസർ, ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസ്, കൊട്ടാരക്കര ഫോൺ: 9744387382, പുനലൂർ: ജൂനിയർ സൂപ്രണ്ട്, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസ്, പുനലൂർ, ഫോൺ: 9605371307, ചടയമംഗലം: എക്സ്റ്റൻഷൻ ഓഫീസർ, വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത്, ഫോൺ: 9995307101, കുണ്ടറ: ജൂനിയർ സൂപ്രണ്ട്, തൃക്കരുവ ഗ്രാമപഞ്ചായത്ത്, ഫോൺ: 7510877660, കൊല്ലം: ഡെപ്യൂട്ടി തഹസിൽദാർ, കെ എസ് എഫ് ഇ, കൊല്ലം ഫോൺ: 9495434517, ഇരവിപുരം: ജൂനിയർ സൂപ്രണ്ട്, പേരയം ഗ്രാമ പഞ്ചായത്ത്, ഫോൺ: 9447062167.ചാത്തന്നൂർ: ജോയിന്റ് ബി ഡി ഒ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, ഫോൺ: 9947015623.