തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം: ജനപ്രതിനിധികൾ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ പാടി : കൊല്ലം ജില്ലാ കലക്ടർ എൻ ദേവിദാസ്
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട പ്രകാരം ജനപ്രതിനിധികൾ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ ദേവിദാസ്. പെരുമാറ്റ ചട്ട നിരീക്ഷണ സമിതിയുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കവേ രണ്ട് പരാതികൾ ലഭിച്ചെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
കൊല്ലം : തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട പ്രകാരം ജനപ്രതിനിധികൾ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ ദേവിദാസ്. പെരുമാറ്റ ചട്ട നിരീക്ഷണ സമിതിയുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കവേ രണ്ട് പരാതികൾ ലഭിച്ചെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. പൊതുജനങ്ങൾ, സ്ഥാനാർത്ഥികൾ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കാൻ കലക്ടറേറ്റിൽ ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഹെൽപ്പ് ഡെസ്‌കിന്റെ നോഡൽ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ടിനാണ് ചുമതല. 9497780415, 9744552240 താത്കാലിക നമ്പറായ 0474-2794961 മുഖേന പരാതികളും സംശയങ്ങളും അറിയിക്കാം.
സമിതിയുടെ കൺവീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ്, അംഗങ്ങളായ സിറ്റി പോലീസ് മേധാവി കിരൺ നാരായണൻ, ജില്ലാ റൂറൽ പോലീസ് മേധാവി വിഷ്ണു പ്രതീപ് ടി കെ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രദീപ്, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.